വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ സൈന്യത്തിന് നേരേ ആക്രമണം

JAMMU KASHMEER

ശ്രീനഗര്‍: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി കശ്മീരില്‍ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സേനയോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം സൈന്യത്തിന് നേരേ ആക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ജമ്നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഒരു കൂട്ടം ഭീകരര്‍ വെടിയുതിര്‍ത്തു.

വെടിയുതിര്‍ക്കരുതെന്ന് സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും അത് ലംഘിച്ച് സൈന്യം ഭീകരര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പുല്‍വാമ ജില്ലയില്‍ കഴിഞ്ഞ ദിവസം ഭീകരരും സൈന്യവും ഏറ്റുമുട്ടിയിരുന്നു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാണ് തങ്ങള്‍ വെടിയുതിര്‍ത്തതെന്നാണ് സൈന്യത്തിന്റെ പക്ഷം. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.Related posts

Back to top