ഡൽഹിയിൽ വ്യാപാരകേന്ദ്രങ്ങൾ അടച്ചിടില്ല

ൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന ദില്ലിയില്‍  തിരക്കുള്ള വ്യാപാരകേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാപാരികളുടെ യോഗത്തിന് ശേഷം പറഞ്ഞു.

ഡൽഹിയിൽ  കോവിഡ് വ്യാപനം വലിയ രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് മാര്‍ക്കറ്റുകളിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശുപാര്‍ശ കെജ്രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചത്.  കണ്ടൈന്‍മെന്‍റ് സോണിലെങ്കിലും ഇളവുകള്‍ റദ്ദാക്കി മാര്‍ക്കറ്റുകളടയ്ക്കാനായിരുന്നു നീക്കം. അനുനയ നീക്കത്തിന് വ്യാപാരികളെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

Top