റമദാനില്‍ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ്; മാര്‍ഗനിര്‍ദേശവുമായി ഖത്തര്‍ വാണിജ്യ മന്ത്രാലയം

മദാനില്‍ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ്‌സ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെച്ചു.

വാങ്ങുന്ന സാധനങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും വിവരണങ്ങളും അനുസരിച്ച് മാത്രം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക.വാങ്ങാനുള്ള സാധനങ്ങളുടെ പട്ടികയും ബജറ്റും എഴുതിവെക്കുക.ഷോപ്പിംഗിന് മുമ്പ് ഉല്‍പന്നത്തിന്റെ യഥാര്‍ത്ഥ വില മനസിലാക്കാന്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കുക.നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയായ അളവില്‍ മാത്രം വാങ്ങുക.

റമദാന്‍ മാസം മുഴുവനായും വിലക്കിഴിവുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ പട്ടിക മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ മാസത്തില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കുറഞ്ഞ വിലയില്‍ അവശ്യ ഉപഭോക്തൃ സാധനങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Top