ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ഷോപ്പിംഗ് ഉത്സവം

ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ഷോപ്പിംഗ് ഉത്സവം. ബിഗ് സേവിംഗ്‌സ് ഡേ വില്‍പ്പന ജനുവരി 20 ന് ലൈവാകുന്നു. ഇത് ജനുവരി 24 വരെ തുടരും. പ്ലസ് അംഗങ്ങള്‍ക്കായി ജനുവരി 19 ന്, ഒരു ദിവസം മുന്നേ ആരംഭിക്കും. ഫ്‌ലിപ്കാര്‍ട്ടിന്റെ എതിരാളിയായ ആമസോണും റിപ്പബ്ലിക് ദിന വില്‍പ്പന പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളില്‍ എത്രമാത്രം ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസ്‌കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗ്യാലക്സി എഫ് 41, മോട്ടോ ജി 5 ജി, ഐഫോണ്‍ എക്സ്ആര്‍, സാംസങ് എസ് 20 + എന്നിവയ്ക്ക് കാര്യമായ വിലക്കുറവുണ്ടാകുമെന്നും സൈറ്റ് വെളിപ്പെടുത്തുന്നു. ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ആക്‌സസറികള്‍ക്കും 80 ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, മികച്ച വില്‍പ്പനയുള്ള ലാപ്ടോപ്പുകള്‍, വെയറബിളുകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, വീട്ടുപകരണങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌ക്കൗണ്ട് എന്നിവയുണ്ടാകും.

Top