ന്യൂട്ടല്ലയ്ക്ക് ശേഷം ഫ്രഞ്ച് സൂപ്പർ മാർക്കറ്റുകളിൽ ഡയപ്പറുകൾ വാങ്ങാൻ തിരക്ക്

France , Diapers

പാരീസ്: ഫ്രഞ്ച് സൂപ്പർ മാർക്കറ്റുകളിൽ ന്യൂട്ടല്ലയ്ക്ക് ശേഷം ഡയപ്പറുകൾ വാങ്ങാൻ തിരക്ക്. കഴിഞ്ഞ ആഴ്ച്ച സൂപ്പർമാർക്കറ്റുകളിൽ നിന്ന് വൻ വിലക്കുറവിൽ ന്യൂട്ടല്ല ലഭിച്ചിരുന്നു.അന്ന് ന്യൂട്ടല്ല വാങ്ങാനെത്തിയവരുടെ തിരക്കിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു.

ഇപ്പോൾ ഡയപ്പറുകളുടെ വില കുറച്ചിരിക്കുകയാണ് കമ്പനികൾ. 70% വിലകുറവിലാണ് ഡയപ്പറുകൾ വിൽക്കുന്നത്. 23.95 യൂറോ വിലയുള്ള ഡയപ്പറുകൾ ഇപ്പോൾ ലഭിക്കുന്നത് 7.18 യൂറോ വിലയിലാണ്. ഈ മെഗാ വിലക്കുറവാണ് മാർക്കറ്റുകളിൽ തിരക്കിന് കാരണം.

ചില സൂപ്പർ മാർക്കറ്റുകളിൽ തുറന്നപ്പോൾ തന്നെ ഏകദേശം 250 പേർ ഡയപ്പറുകൾ വാങ്ങാൻ എത്തിയിരുന്നുവെന്നും , ചിലയിടത്ത് കടകൾക്ക് മുൻപിൽ ആളുകൾ നേരത്തെ എത്തി ക്യു നിൽക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഫ്രാൻസ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഇത്തരത്തിൽ വിലക്കുറവിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനെ സംബന്ധിച്ചു അന്വേഷണം നടത്താൻ ഉത്തരവ് നൽകി.

Top