കവര്‍ച്ചക്കിടെ കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി മോഷ്ടാക്കള്‍

crime

ന്യൂഡല്‍ഹി: കവര്‍ച്ചക്കിടെ കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി മോഷ്ടാക്കള്‍. ഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലാണ് സംഭവം. രവി കുമാര്‍ സിങ്കാലാണ് കവര്‍ച്ചയില്‍ കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മോട്ടോര്‍ സൈക്കിളില്‍ വന്ന മൂന്ന് പേരാണ് ആക്രമണം നടത്തിയത്. മോഷണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ പിന്തുടര്‍ന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് സഹായിയായ ഭഗവാന്‍ ദാസ് പൊലീസിന് മൊഴി നല്‍കി. രവി കുമാറിന്റെ സഹായിയായ ഭഗവാന്‍ ദാസിനും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്.കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Top