വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍

maoist

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിനു ശേഷം വീണ്ടും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍.

സുഗന്ധഗിരിയില്‍ നാലു തവണ മാവോയിസ്റ്റുകള്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വെടിവെയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തണ്ടര്‍ബോള്‍ട്ട് കാര്യമായ പരിശോധന നടത്തുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Top