ഷൂട്ടിങ് ലോകകപ്പ്: മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ

ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യ ഒരേ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ വിജയ് വീര്‍ സിദ്ദു-തേജസ്വിനി സാവന്ത് സഖ്യം ഈയിനത്തില്‍ സ്വര്‍ണം നേടി.

മറ്റൊരു ഇന്ത്യന്‍ ജോടിയായ ഗുര്‍പ്രീത് സിങ്-അഭുദ്‌ന്യ പാട്ടീല്‍ സഖ്യത്തെയാണ് വിജയ് വീര്‍-തേജസ്വിനി സഖ്യം കീഴടക്കിയത്. 9-1 എന്ന സ്‌കോറിനാണ് ഇവരുടെ വിജയം. ഇന്ത്യ നേടുന്ന 14-ാം സ്വര്‍ണമാണിത്.

പോയന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ വളരെയേറെ മുന്നിലാണ്. 14 സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 28 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്ക രണ്ടാമതും ഡെന്മാര്‍ക്ക് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വിജയ് വീര്‍ സിദ്ദു പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ മത്സരത്തില്‍ വെള്ളി നേടിയിരുന്നു.

Top