ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും

കൊച്ചി: ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ഒ.ടി.ടി പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. അതിനാല്‍ ചിത്രീകരണത്തിന് തടസം നില്‍ക്കേണ്ടെന്നാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക.

പുതിയ സിനിമകളോട് സഹകരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. അതേസമയം പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്ന നിര്‍മാതാക്കളുടെ നിലപാടിനെതിരെ കൂടുതല്‍ സംവിധായകര്‍ രംഗത്തെത്തി. ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റ എ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു നിര്‍മാതാക്കളെ വിമര്‍ശിച്ചിരുന്നു.

പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിര്‍മാതാക്കളെ വെല്ലുവിളിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. അതേസമയം, വിമര്‍ശനങ്ങളോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകള്‍ തുടങ്ങില്ലെന്ന പ്രതീക്ഷയിലാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

Top