യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവ് ഭാര്യയുടെ കാമുകൻറെ വെടിയേറ്റ് മരിച്ചു

murder

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. ജഗദീഷ് മാലി (35) ആണ് മരിച്ചത്. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ ദിലീപ് മാലിക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മാലി മരിച്ചു.

സംഭവത്തെ തുടര്‍ന്ന് മാലിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് ദിലീപിനെതിരെയും മാലിയുടെ ഭാര്യയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് മാലിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ദിലീപ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

Top