അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം

ന്യുയോർക്ക്: അമേരിക്കയിലെ സ്കൂളുകളിൽ ഗൺ വയലൻസ് തുടർക്കഥയാവുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്.

ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.

Top