വെടിവെപ്പ്; ഫ്‌ളോറിഡയില്‍ അക്രമിയുള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഗ്രോസറി ഷോപ്പിലുണ്ടായ വെടിവെപ്പില്‍ അക്രമിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.

മിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ റോയല്‍ പാം ബീച്ചിലെ പബ്ലിക്‌സ് ഗ്രോസറി ഷോപ്പിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ചയും ഫ്‌ളോറിഡയില്‍ സമാനസംഭവമുണ്ടായിരുന്നു. അന്ന് നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top