സൗദി വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്

റിയാദ്‌: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയുള്ള അബഹ വിമാനത്താവളത്തിലാണ് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യയില്‍ നിന്നും യമനില്‍ നിന്നുമുള്ള വനിതകളുമുണ്ട്.

വിമാനത്താവളം ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈല്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സഖ്യസേന തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത് വിമാനത്താവളത്തിന്റെ ആഗമന ഹാളിലായിരുന്നു. ആക്രമണത്തില്‍ വിമാനത്താവളത്തിന് കേടുപാടുകള്‍ ഉള്ളതിനാല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചു.

Top