ജമ്മു-കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു,തെരച്ചില്‍ വ്യാപിപ്പിച്ചു

soldiers

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ്പ് നടന്നത്. ഹക്കിം ഉര്‍ റഹ്മാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

Top