ട്രംപിന്റെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്പ്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

അല്‍പസമയത്തിനകം തിരിച്ചെത്തിയെ ട്രംപ് വാര്‍ത്താസമ്മേളനം തുടര്‍ന്നു. വെടിവയ്പ്പുണ്ടായ കാര്യം ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്രംപ് വ്യക്തമാക്കി.

Top