മെല്‍ബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്

മെല്‍ബണ്‍: ആസ്ട്രലിയയില്‍ മെല്‍ബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പുണ്ടായത്.

ലവ് മെഷീന്‍ എന്ന നിശാ ക്ലബിന് മുന്നിലായിരന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു.

ലഭ്യമായ വിഡീയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Top