ദളപതി 68ന്റെ ചിത്രീകരണം ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ദളപതി 68.തെന്നിന്ത്യയില്‍ ആരാധകരുടെ എണ്ണത്തില്‍ മുന്നിലുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം വലിയ ചര്‍ച്ചയാകാറുണ്ട്. ദളപതി 68ഉം വിജയ്യുടേതായി വാര്‍ത്തകളില്‍ നിറയുകയാണ് ഇപ്പോള്‍.

ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്യുന്നത്. ദളപതി 68ന്റെ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യന്‍ ഭാഷകളിലെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്ക്കാണ് ബിസിനസ് നടന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് ദളപതി 68ന്റെ റൈറ്റ്‌സ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Top