ടെക്‌സസിലെ പ്ലാനോയില്‍ വെടിവെപ്പ് ; 8 പേര്‍ കൊല്ലപ്പെട്ടു

പ്ലാനോ: ടെക്‌സസിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്ലാനോയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. വിവരമറിഞ്ഞ് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയെ വെടിവെച്ച് കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരെയോ പ്രതിയേയോ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പിനുണ്ടായ കാരണവും വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top