ന്യൂയോര്‍ക്ക് നഗരത്തില്‍ അജ്ഞാതന്റെ ആക്രമണം, ബോംബേറിലും വെടിവെപ്പിലും 13 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്: ന്യൂയോര്‍ക് നഗരത്തില്‍ ആക്രമണം. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ ആള്‍ ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്.

സണ്‍സെറ്റ് പാര്‍ക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഇവിടെ സിറ്റി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്.

Top