Shooting in New Orleans park leaves at least 16 people wounded

ലോസ്ഏഞ്ചലസ്:അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ ന്യൂ ഓലാന്‍ഡില്‍ മൈതാനത്തു നടന്ന പാര്‍ട്ടിക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.

സംഭവത്തില്‍ പതിനാറ് പേര്‍ക്ക് ഗുരുതര പരുക്ക് പറ്റി. 500 ഓളോം പേര്‍ കൂടിനിന്നിടത്ത് എത്തിയ അക്രമി ജനക്കൂട്ടത്തിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെ ഇല്ലാതാക്കുമെന്നും ഇതിനായുള്ള സഖ്യത്തിന് അമേരിക്ക നേതൃത്വം നല്‍കുമെന്നും യു.എസ് പ്രസിഡന്റ ബറാക് ഒബാമ ആസിയാന്‍ ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയില്‍ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.

പാരിസില്‍ 127 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയിലും ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഭീഷണി മുഴക്കിയിരുന്നു.

Top