പാക്കിസ്ഥാനില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തി

gun-shoot

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് 35 കാരിയായ നസ്രീന്‍ ബീവിയെ വെടിവെച്ച് കൊന്നത്. മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്സല്‍ എന്ന 24കാരി ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ആഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. പ്രതിരോധ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം ഗേറ്റിന്റെ അടുത്തെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ തുള്ളിമരുന്ന് വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു.

പോളിയോ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

Top