ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പ്; മരിച്ചവരുടെ എണ്ണം 40 ആയി

സൗത്ത് ഐലന്‍ഡ് : ന്യൂസിലാന്‍ഡ് സൗത്ത് ഐലന്‍ഡ് സിറ്റിയിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 40 ആയി. വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയിലുണ്ടായിരുന്നു. ടീം അംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ അറിയിച്ചത്.

അല്‍ നൂര്‍ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി തോക്കുമായി പള്ളിയിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. പള്ളിക്ക് സമീപം താമസിക്കുന്നവര്‍ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദശം. സ്ഥലത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Top