കൊച്ചിയിൽ ആക്രമിച്ചത് മുംബൈ അധോലോക നായകനെന്ന് !

കൊച്ചി: ഫോണ്‍കോള്‍ എത്തിയത് രവി പൂജാരയുടെ പേരിലെന്ന് വെടിവെയ്പ്പ് ഉണ്ടായ ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോള്‍.

താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ഇതിനു മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ലീന മരിയാ പോള്‍ പറഞ്ഞു.

ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണിയെന്നും ഫോണില്‍ വിളിച്ച് 25 കോടി രുപ ആവശ്യപ്പെട്ടെന്നും ലീന വ്യക്തമാക്കി

എറണാകുളത്ത് പനമ്പള്ളി നഗറില്‍ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് കഴിഞ്ഞ ദിവസമാണ് വെടിവെയ്പ്പ് ഉണ്ടായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വെടിവെയ്പ്പ് നടന്നതെന്നാണ് സൂചന. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

വെടിവയ്പ്പിനു ശേഷം സംഘം രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു നിന്ന് ലഭിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top