ഷോപ്പിയാനില്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിവെയ്പ്പ്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഷോപ്പിയാനിലെ ഷൂഗൂര്‍ പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.

സിആര്‍പിഎഫ് സൈനികര്‍ തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കുകളില്ല.

ഭീകരര്‍ക്കായി പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

Top