ഷൂട്ടിങ് താരം ശ്രേയസി സിങ് ബി.ജെ.പി.യിൽ

ന്യൂഡല്‍ഹി : പ്രശസ്ത കായിക താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഷൂട്ടിങ്ങ് താരമായ ശ്രേയസി ബിഹാര്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്. ഞായറാഴ്ച വൈകീട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടിയധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കിയത്.

2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ശ്രേയസി. ഒപ്പം 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡലും നേടിയിരുന്നു.

ബിഹാറിലെ ജാമുയി ജില്ലയിലെ ഗിധാവുര്‍ സ്വദേശിനിയായ ശ്രേയസി പിതാവ് ദിഗ്വിജയ് സിങ് ദേശീയ റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

Top