ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി നാലാം സ്വര്‍ണം നേടി രാഹി സന്‍ണോബത്ത്‌

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി നാലാമത് സ്വര്‍ണം നേടി രാഹി സന്‍ണോബത്ത്‌. ഷൂട്ടിംഗിലാണ് രാഹി സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം ഷൂട്ടിംഗിലാണ് സ്വര്‍ണം.

തായ്‌ലാന്റിന്റെ നഫസ്വാന്‍ യാംഗ്‌പൈബൂണ്‍ വെള്ളിയും കൊറിയയുടെ മിംജുംഗ് കിം വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിത എന്ന ബഹുമതിയും ഇതോടെ രാഹി സ്വന്തമാക്കി.

ടെന്നീസില്‍ മെഡല്‍ പ്രതീക്ഷയുമായി അങ്കിത റെയ്‌നയും ഉണ്ട്. വനിതകളുടെ ടെന്നീസില്‍ ആണ് മെഡല്‍ അങ്കിത പ്രതീക്ഷയേകുന്നത്. 1-4 എന്ന നിലയില്‍ ആണ് താരം സെമി ഫൈനലില്‍ പ്രവേശിച്ചത്.

Top