പെരുമ്പാവൂരി ൽ വെടിവെയ്പ്പില്‍ യുവാവിന് കഴുത്തിൽ വെടിയേറ്റു

കൊച്ചി: പെരുമ്പാവൂര്‍  കുറുപ്പംപടി തുരുത്തിയിൽ  വെടിവെയ്പ്പുണ്ടായി ഇന്നലെ വൈകുന്നേരമാണ്‌
വെടിവെയ്പ്പ് നടന്നത്. തുരുത്തിമാലി വീട്ടില്‍ ഹിരണ്‍ ആണ് വെടി വെച്ചത്. തുരുത്തി സ്വദേശി വിഷ്ണുവിനാണ്  വെടിയേറ്റത്.

വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ഹിരണിന്റെ വീടിനു സമീപം വച്ച് പണം തിരികെ ചോദിക്കാന്‍ ചെന്ന വിഷ്ണുവിനെ ചീത്ത വിളിച്ച്  ഭീഷണിപ്പെടുത്തിയ ശേഷം എയര്‍ഗണ്‍ ഉപയോഗിച്ചു വെടി ഉതിര്‍ത്തെന്നാണ് പരാതി.  വിഷ്ണുവിന്റെ കഴുത്തിനാണ് വെടിയേറ്റത്‌. വെടിയേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഗണുമായി ഹിരണിനെ പൊലീസ് പിടികൂടി.

Top