മാതാപിതാക്കളെ ഉള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തി ; കൗമാരക്കാരന്‍ അറസ്റ്റില്‍

shoot

ന്യൂജഴ്‌സി: മാതാപിതാക്കളെയും സഹോദരിയുമുള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ന്യൂജഴ്‌സിയിലാണ് പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റീവന്‍ കൊളോജി(44), ലിന്‍ഡ കൊളോജി(42), ബ്രിട്‌നി കൊളോജി(18), ഇവരുടെ കുടുംബ സുഹൃത്ത് മേരി ഷൂള്‍ട്ട്‌സ്(70) എന്നിവരാണ് കൊല്ലപ്പെട്ടത്.

മരണം നടന്ന വീട്ടില്‍നിന്നാണ് കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Top