ഷഓമി 11 ലൈറ്റ് 5ജി NE ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഷഓമി അടുത്തിടെ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച 11 ലൈറ്റ് 5ജി NE ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വര്‍ഷം ജൂണില്‍ വില്പനക്കെത്തിച്ച എംഐ 11 ലൈറ്റിന്റെ പരിഷ്‌കരിച്ച 5ജി പതിപ്പാണ് ഷഓമി 11 ലൈറ്റ് 5ജി NE. എംഐ ബ്രാന്‍ഡിംഗ് ഷഓമി അവസാനിപ്പിക്കുന്നതിന് ഭാഗമായാണ് പുത്തന്‍ ഫോണിന്റെ പേരില്‍ നിന്നും എംഐ ഒഴിവാക്കിയിരിക്കുന്നത്. 10-ബിറ്റ് പോളിമര്‍ OLED ഡിസ്‌പ്ലേയും ട്രിപ്പിള്‍ റിയര്‍ ക്യാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി SoC പ്രോസസ്സര്‍, 33W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള ബാറ്ററി എന്നിവയാണ് ഷഓമി 11 ലൈറ്റ് 5ജി NE (ന്യൂ എഡിഷന്‍)യുടെ സവിശേഷതകള്‍.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 28,999 എന്നിങ്ങനെയാണ് ഷഓമി 11 ലൈറ്റ് 5ജി NEയുടെ വിലകള്‍. ഒക്ടോബര്‍ രണ്ടിന് അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലും (പ്രൈം അംഗങ്ങള്‍ക്ക്), ദീപാവലി വിത്ത് എംഐ വില്‍പ്പനയിലൂടെയും ഷഓമി 11 ലൈറ്റ് 5ജി NE വാങ്ങാം.

ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 7 വരെ 1,500 വരെ വിലക്കിഴിവില്‍ ദീപവലി ഓഫറില്‍ ഷഓമി 11 ലൈറ്റ് 5ജി NE വാങ്ങാം. ഇത് വില 6 ജിബി റാം പതിപ്പിന്റെ വില 25,499 രൂപയായും 8 ജിബി റാം പതിപ്പിന്റെ വില 27,499 രൂപയുമാക്കി കുറയ്ക്കുന്നു. ഇതുകൂടാതെ ബാങ്ക് ഓഫറിലും പുത്തന്‍ ഫോണ്‍ വാങ്ങാം.

ഡയമണ്ട് ഡാസില്‍, ടസ്‌കാനി കോറല്‍, വിനൈല്‍ ബ്ലാക്ക്, ജാസ് ബ്ലൂ നിറങ്ങളില്‍ വാങ്ങാവുന്ന ഷഓമി 11 ലൈറ്റ് 5ജി NE, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്‌സലുകള്‍) 10-ബിറ്റ് ഫ്‌ലാറ്റ് പോളിമര്‍ ഒഎല്‍ഇഡി ട്രൂ-കളര്‍ ഡിസ്‌പ്ലേയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, എച്ച്ഡിആര്‍ 10+, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് എന്നിവയുമുണ്ട്.

എഫ് / 1.79 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍ (19 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), 5 മെഗാപിക്‌സല്‍ ടെലെഫോട്ടോ ലെന്‍സ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമെറായാണ്. ലോ-ലൈറ്റ് ഷോട്ടുകളെ പിന്തുണയ്ക്കുന്നതിന് ഒരു എല്‍ഇഡി ഫ്‌ലാഷുണ്ട്. കൂടാതെ, 30fps ഫ്രെയിം റേറ്റില്‍ 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്‍ ക്യാമറ പിന്തുണയ്ക്കും. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, ഷഓമി 11 ലൈറ്റ് 5ജി NEയുടെ മുന്‍വശത്ത് 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ്.

 

Top