ഒറ്റ ചാര്‍ജ്ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി ഷവോമി റെഡ്മി 5 വിപണിയില്‍

മുംബൈ: ഒറ്റ പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയുമായി ‘റെഡ്മി 5 എ’ വിലക്കുറവിലും മുന്നില്‍ തന്നെ.

‘ദേശത്തിന്റെ ഫോണ്‍’ എന്ന പേരിലാണ് ഒറ്റ ചാര്‍ജില്‍ എട്ട് ദിവസം നില്‍ക്കുന്ന ബാറ്ററിയുമായി ഷവോമി റെഡ്മി 5 എ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് വെര്‍ഷനില്‍ എത്തിയ ‘റെഡ്മി 5 എ’ യില്‍ എം എംഐയുഐ 9 ഒ എസാണ് ബാറ്ററി ശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

ഷവോമി 4 എ യുടെ പിന്‍ഗാമിയായി എത്തിയ ഇതിന്റെ 2 ജിബി റാം, 16 ജിബി മെമ്മറി പതിപ്പിന് 5,999 രൂപയാണ് വില.

കൂടാതെ ആദ്യ 50 ലക്ഷം എണ്ണത്തിന് 1,000 രൂപ ഇളവുമുണ്ട്. മൂന്ന് ജിബി റാം, 32 ജിബി പതിപ്പിന് 6,999 രൂപയാണ് വില.

ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇരട്ട സിമ്മിന് പുറമേ മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ടുമുണ്ട് ഈ ഫോണിന്. വിരലടയാള സ്‌കാനറില്ലെന്നതാണ് ഒരു പോരായ്മ.

3000 എംഎഎച്ച് ബാറ്ററി, 137 ഗ്രാം ഭാരം, 720×1280 പിക്‌സല്‍ റസല്യൂഷനുള്ള അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 1.4 ജിഗാ ഹെര്‍ട്‌സ് 4 കോര്‍ സ്‌നാപ് ഡ്രാഗണ്‍ 425 പ്രോസസര്‍, എല്‍ ഇ ഡി ഫ്‌ളാഷും ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ, 128 ജിബി വരെ മെമ്മറി കൂട്ടാന്‍ ശേഷി, 4 ജി വി ഒ എല്‍ ടി ഇ, വൈ ഫൈ, ബ്ലൂടൂത്ത് 4.1, മൈക്രോ യുഎസ്ബി പോര്‍ട്ട് തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

Top