ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചു. ജലനിരപ്പ് 2661.40 അടിയായതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.

ജലനിരപ്പ് 2663 അടിക്കു മുകളില്‍ എത്തിയാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

ഇതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍ നിന്ന് തുറന്നു വിടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

Top