കൊച്ചി ചെരുപ്പ് വിതരണ കേന്ദ്രത്തിലെ തീപിടിത്തം; ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന്

കൊച്ചി: കൊച്ചിയില്‍ ചെരുപ്പ് നിര്‍മ്മാണക്കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് റിപ്പോര്‍ട്ട്.

2006ല്‍ കമ്പനി നേടിയ ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് പിന്നീട് ഒരിക്കല്‍പ്പോലും പുതുക്കിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

കമ്പനിയിലെ അഗ്നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം ആരംഭിച്ചു. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top