അതിര്‍ത്തിയിലെ ചൈനീസ് വെടിവെയ്പ് ഞെട്ടിക്കുന്നന്നത്: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിഷയത്തില്‍ സ്ഥിരീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

‘ഞെട്ടിക്കുന്നത്, അവിശ്വസനീയം, അംഗീകരിക്കാനാവാത്തത്. പ്രതിരോധ മന്ത്രി ഇത് സ്ഥിരീകരിക്കുമോ?’ – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍ വാലിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

Top