ഞെട്ടിയത് സൊഹൈലിന്റെ പെരുമാറ്റം കണ്ട്; തുറന്ന് പറഞ്ഞ് സഹതാരം

കറാച്ചി: 1996ല്‍ ബംഗലൂരുവില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നവജ്യോത് സിദ്ദുവിന്റെ അര്‍ധസെഞ്ചുറിയുടെയും അജയ് ജഡേയുടെയും കരുത്തില്‍ 287 റണ്‍സടിച്ച് മുന്നേറ്റം കണ്ടപ്പോള്‍, ഇന്ത്യയെ ഞെട്ടിച്ചത് മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ അമീര്‍ സൊഹലും സയ്യിദ് അന്‍വറും.

ആദ്യ പത്തോവറില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 32 പന്തില്‍ 48 റണ്‍സെടുത്ത അന്‍വറെ ശ്രീനാഥ് പുറത്താക്കിയപ്പോള്‍ 46 പന്തില്‍ 55 റണ്‍സെടുത്ത സൊഹൈലിനെ വീഴ്ത്തി വെങ്കിടേഷ് പ്രാസാദ് പിന്നാലെ ഇജാസ് അഹ്ഹമദിനെയും ഇന്‍സമാം ഉള്‍ ഹഖിനെയും വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു. അന്ന് പ്രസാദിനെ പ്രകോപിപ്പിച്ച സഹൈലിന്റെ പെരുമാറ്റം ടീം അംഗങ്ങളായ തങ്ങളെയെല്ലാം ഞെട്ടിച്ചുവെന്ന് സഹതാരമായിരുന്ന വഖാര്‍ യൂനിസ് പറഞ്ഞു.

സത്യസന്ധമായി പറയാം, സൊഹൈലിന്റെ പെരുമാറ്റം കണ്ട് ഞങ്ങളെല്ലാം ഞെട്ടി. ഗ്രൗണ്ടിന്റെ നാലുപാടും പന്തുകള്‍ പറത്തുന്നതിനിടെ എന്തിനാണ് അദ്ദേഹം അത് ചെയ്തത്. ഒരുപക്ഷെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാകാം അദ്ദേഹം അത് ചെയ്തത്-വഖാര്‍ പറഞ്ഞു. സയ്യിദ് അന്‍വറും അമീര്‍ സൊഹൈലും ചേര്‍ന്ന് ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.

ആ സമയത്താണ് അന്‍വറിനെ ഞങ്ങള്‍ക്ക് നഷ്ടമായത്. പിന്നാതെ മികച്ച ഫോമിലായിരുന്ന സൊഹൈലിനെ പ്രസാദ് ബൗള്‍ഡാക്കി. ഇത് ടീമിന്റെ മാനസികനിലയെ തന്നെ മോശമായി ബാധിച്ചു. മധ്യനിരക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. സലീം മാലീക്കും ജാവേദ് മിയാന്‍ദാദും മെല്ലെപ്പോക്കുകാരായത് ടീമിനെ തുണച്ചതുമില്ലെന്നും വഖാര്‍ യൂനിസ് പറഞ്ഞു.

Top