പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു

കോഴിക്കോട്: പുതിയതറയില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധിക മരിച്ചു. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. പുറത്തേക്ക് പോയ പത്മാവതി തിരിച്ചുവാരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും പത്മാവതിക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. പിന്നീട് ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

വൈദ്യുതി കമ്പി പൊട്ടിവീണ വിവരം കെഎസ്ഇബിയെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കെഎസ്ഇബിയെ വൈദ്യുതി കമ്പി പൊട്ടി വീണത് അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരും ലൈന്‍ പൊട്ടിവീണ വിവരം അറിയിച്ചിട്ടില്ലെന്നും വൈദ്യുതി പ്രദേശത്ത് ഇല്ലെന്നുള്ള വിവരം മാത്രമാണ് ലഭിച്ചതെന്നും കെഎസ്ഇബി അധികൃതര്‍ വിശദീകരിച്ചു.

Top