പരസ്യ ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

electricity

പത്തനംതിട്ട: വൈദ്യുതി ലൈനിന് സമീപം പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഒരാള്‍ ഷോക്കേറ്റ് മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്.

പത്തനംതിട്ട കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.

വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് ഒരാള്‍ മരിച്ചത്. ആകെ എഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

Top