മണിച്ചിത്രത്താഴിന്റെ ഓർമ്മകൾ പങ്കുവച്ച് ശോഭന

ലയാള സിനിമയുടെ ചരിത്രമെടുത്താൽ ഒഴിവാക്കാൻ കഴിയാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്തു മോഹൻലാൽ പ്രധാന കഥാപാത്രമായി വന്ന സിനിമ പക്ഷെ ഓർക്കുന്നത് ഗംഗ ശോഭന കഥാപാത്രത്തിലൂടെ ആയിരിക്കും. സിനിമ റിലീസ് ചെയ്ത് 27 വർഷം പൂർത്തി ആകുമ്പോൾ സിനിമയുടെ ഓർമ്മകൾ പങ്കിടുകയാണ് നടി ശോഭന. ഈ സിനിമയെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല എന്ന് ശോഭന തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

ശോഭനയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ, മണിച്ചിത്രത്താഴ് ” എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.

Top