ഐപിഎല്ലില്‍ തന്റെ പ്രിയ താരങ്ങള്‍ ശുഭ്മന്‍ ഗിലും പൃഥ്വി ഷായും; ഗാംഗുലി

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ പ്രിയപ്പെട്ട താരം ശുഭ്മന്‍ ഗില്‍ ആണെന്ന് സൗരവ് ഗാംഗുലി. ഒരു എക്‌സ്-ഫാക്ടര്‍ ഉണ്ടെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. വരും കാലങ്ങളില്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ പോകുന്ന താരങ്ങള്‍ ശുഭ്മന്‍ ഗില്ലും പൃഥ്വി ഷായുമായിരിക്കുമെന്ന്‌ ഗാംഗുലി പറഞ്ഞു.

ശുഭ്മന്‍ ഗില്ലിനു ആദ്യ മത്സരങ്ങളില്‍ കൊല്‍ക്കത്ത നിരയില്‍ ബാറ്റിംഗിന്‌ അധികം അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ താരത്തിന് ഐപിഎല്ലില്‍ തന്റെ മിന്നും ഫോമിലേക്ക് എത്താന്‍ സാധിച്ചത് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷമാണ്. എന്നാല്‍ ഒരു മത്സരത്തില്‍ 99 റണ്‍സ് നേടിയ പൃഥ്വി ഷാ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.

Top