നടൻ മോഹൻലാലിനെതിരെ നിയമ നടപടി, നിലപാട് വ്യക്തമാക്കി ശോഭന ജോർജ്ജ് ! !

mohanlal

മലപ്പുറം: പരസ്യത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ്.

സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ ലാലിന് വക്കീല്‍ നോട്ടീസ് അയച്ച കാര്യം സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജാണ് വ്യക്തമാക്കിയത്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചെന്ന് അവര്‍ അറിയിച്ചു.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഖാദി ഉത്പന്നം എന്ന തരത്തില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.

ഖാദി ബോര്‍ഡിന്റെ പര്‍ദയ്ക്ക് ‘ജനാബാ’ എന്നായിരിക്കും പേരു നല്‍കുന്നതെന്നും മന്ത്രി കെ.ടി.ജലീല്‍ നിര്‍ദ്ദേശിച്ച പേരാണിതെന്നും ശോഭന ജോര്‍ജ്ജ് വ്യക്തമാക്കി. ‘സഖാവ്’ ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് ‘ജനാബ്’ ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടു. സ്ലീവ് ബട്ടണ് സ്വര്‍ണ നിറമുള്ള ഷര്‍ട്ടുകള്‍ ‘ജനാബ്’ എന്ന പേരില്‍ ഇറക്കണമെന്നായിരുന്നു മന്ത്രി നിര്‍േദ്ദശിച്ചത്.

Top