‘നാളെ ബിജെപിയിലേക്ക് വരാന്‍ സാധ്യതയുള്ള നേതാവാണ് കെ മുരളീധരന്‍’; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: പത്മജയുടെ ബിജെപി പ്രവേശനത്തില്‍ കെ മുരളീധരന് ശോഭാ സുരേന്ദ്രന്റെ മറുപടി. നാളെ ബിജെപിയിലേക്ക് വരാന്‍ സാധ്യതയുള്ള നേതാവാണ് കെ മുരളീധരന്‍. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. മറുപടി വേണ്ടന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തെയും മുരളീധരന്‍ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്.സ്വന്തം പിതാവിനെ പോലും തള്ളിപറഞ്ഞയാളാണ് മുരളീയെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം,പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. ഇനി സിപിഐഎമ്മിനെ നേരിടാന്‍ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ജീവന്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Top