കേന്ദ്രത്തില്‍ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ല; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. കര്‍ഷകന്റേത് ആത്മഹത്യയല്ല, കൊലപാതകം. കേന്ദ്രത്തില്‍ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീലങ്കയിലെ സാഹചര്യം കേരളത്തിലുണ്ടാക്കരുത്. കേന്ദ്രവിഹിതം വാങ്ങിക്കുട്ടിയ സംസ്ഥാന സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് നല്‍കിയില്ല. കിട്ടിയ പണമെല്ലാം ബാങ്കിലിട്ട് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കി. കൃഷി വകുപ്പ് മന്ത്രി കള്ളം പറയുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ മുഖം കാണുന്നത് ജനങ്ങള്‍ക്ക് വെറുപ്പായി മാറി. ഏഴാം ക്ലാസുകാരന്‍ വരെ മുഖ്യമന്ത്രിയെ തട്ടിക്കളയണമെന്ന് പറയുന്നുവെന്നും ശോഭ സുരേന്ദ്രന്‍.

Top