shobha surendran against pinaray vijayan

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ രംഗത്ത്.

മംഗലാപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് ആര്‍ എസ് എസ് പറഞ്ഞിട്ടില്ലന്ന് ശോഭസുരേന്ദ്രന്‍. ആര്‍ എസ് എസ് ഒരു തീരുമാനമെടുത്താല്‍ അത് നടപാക്കിയിട്ടുണ്ട്. തടയാന്‍ തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി കേരളത്തിലൂടെ യാത്ര ചെയ്യില്ലെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.

അകത്തും പുറത്തും, പിണറായി വിജയന്‍ കഥ മെനഞ്ഞ് അക്രമത്തിന് നേതൃത്വം കൊടുക്കുകയാണ്, ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യപരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും. ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടെന്നും ശോഭ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രന്‍, കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാലില്‍ പാദസരമിട്ടിരിക്കുകയാണ് അദ്ദേഹം പുരുഷനെ പോലെ പെരുമാറണമെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Top