പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെ കൂടെ നിര്‍ത്താന്‍ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ഒരുങ്ങുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ടവരെ ഒപ്പം കൂട്ടാനാണ് ശ്രമം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന നേതൃതൃത്വത്തില്‍ മാത്രമല്ല പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരുടെ വലിയ നിരയുണ്ട്. ഇവരെ സുരേന്ദ്രനെതിരെ അണിനിരത്താനാണ് ശോഭയുടെ നീക്കം. ശോഭ പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിക്കുകയാണ് സംസ്ഥാന നേതൃത്വം.

ഇതോടെയാണ് സുരേന്ദ്രനെ എതിര്‍ക്കുന്നവരുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള നീക്കത്തിലേക്ക് അവര്‍ കടക്കുന്നത്. അതേസമയം, ബിജെപിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്.

Top