ഐജി ശ്രീജിത്തിന്റെ കൂട്ടുകാരിയാണ് രഹന ഫാത്തിമയെന്ന് ശോഭ സുരേന്ദ്രന്‍

main 1

തിരുവനന്തപുരം: ഐജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്.ശബരിമല നടയില്‍ അയ്യപ്പന് മുമ്പിലായിരുന്നില്ല ഐജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മുമ്പിലായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തിയ രഹന ഫാത്തിമ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ഐജി ശ്രീജിത്തിന്റെ കൂട്ടുകാരിയാണ് രഹനാ ഫാത്തിമയെന്നും രഹന ഫാത്തിമ ശബരിമല കയറാന്‍ പോലീസിനെ ഉപയോഗിച്ചുവെന്നും അവര്‍ ആരോപിച്ചു. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയുമായ രഹനാഫാത്തിമയാണ് ശബരിമലയില്‍ വന്നത്. അവിടെ കവിതാ കോശിയെന്ന പേരുള്ള സ്ത്രീയുമുണ്ടായിരുന്നു. വിശ്വാസികളല്ലാത്തവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.Related posts

Back to top