ക്ഷമാപണത്തിന് ശേഷം സ്റ്റാലിനെതിരെ ശോഭ കരന്ദലജെയുടെ ട്വിറ്റര്‍ പോസ്റ്റ്

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്.എന്നാല്‍ തന്റെ നിലപാടില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ശോഭ കരന്ദലജെ മാപ്പ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ക്ഷമാപണത്തിന് ശേഷം സ്റ്റാലിനെതിരെ ശോഭ കരന്ദലജെ വിണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങളുടെ ഭരണത്തില്‍ തമിഴ്‌നാടിന് എന്ത് സംഭവിച്ചുവെന്നും നിങ്ങളുടെ രാഷ്ട്രീയം രാവും പകലും ഹിന്ദുക്കളെയും ബിജെപി പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വേണ്ടിയുള്ളതാണെന്നും മന്ത്രി ട്വിറ്റര്‍ കുറിച്ചു. ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ മുഖമുദ്രയുള്ള അടിക്കടിയുള്ള ബോംബ് സ്‌ഫോടനങ്ങള്‍ക്ക് എതിരെ നിങ്ങള്‍ കണ്ണടച്ചിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി

അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ശോഭ കരന്ദലജെ തയ്യാറായിട്ടില്ല. വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വലിയ തരത്തിലുള്ള പ്രതിക്ഷേധം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് ശോഭ കരന്ദലജെ ഇന്നലെ രാത്രിയോടെ എക്‌സ് പ്ലാറ്റ്‌ഫോം വഴി തമിഴ് ജനതയോട് മാപ്പ് പറഞ്ഞത്.

എന്നാല്‍ തന്റെ നിലപാടില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ശോഭ കരന്ദലജെ മാപ്പ് പറഞ്ഞിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പോലെ ഒരു പ്രതിഷേധം കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് കൊണ്ടാവാം കേരളത്തിനെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറക്കാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Top