ഫെയ്‌സ്ബുക്ക് ലൈവിലെത്തി ശോഭന; ലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനി അഭിനയം സാധ്യമോ?

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന നര്‍ത്തകിയുമാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ലോക നൃത്ത ദിനത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരോട് സംവദിച്ച് ശോഭന. പ്രേക്ഷകരുടെ പ്രിയ താരമാണ് ശോഭന.

മണിച്ചിത്രത്താളിലൂടെ ആരാധകഹൃദയം കവര്‍ന്നതാണ് നടി. ഫെയ്‌സ്ബുക്ക് ലൈവിലൂടെ നൃത്തത്തിനെ കുറിച്ചും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ശോഭന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനി അഭിനയിക്കുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തീര്‍ച്ചയായും അഭിനയിക്കുമെന്ന് ശോഭന മറുപടി പറഞ്ഞു. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.

താന്‍ മാത്രം വിചാരിച്ചാല്‍ പറ്റില്ല അവര്‍ കൂടി വിചാരിക്കണം. അവരെ താന്‍ ഫോണ്‍ ചെയ്തു ചോദിക്കാം. തന്റെ ആരാധകര്‍ താന്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയാം എന്നും ശോഭന അറിയിച്ചു. മോഹന്‍ലാലിനെയും മമ്മൂട്ടിയെക്കുറിച്ചും എന്താണ് അഭിപ്രായമെന്നും ചോദിച്ചു. മമ്മൂട്ടി വളരെ ജനുവിനായ ആളെന്നാണ് ശോഭനയുടെ മറുപടി. മോഹന്‍ലാല്‍ സുഹൃത്താണെന്നും ശോഭന പറഞ്ഞു. ഇഷ്ടപ്പെട്ട സംവിധായകന്‍ ആരാണെന്ന് ചോദ്യത്തിന് ഭരതന്‍ എന്നായിരുന്നു മറുപടി.

Top