ഇന്ത്യന്‍ ടീം ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ഷൊയിബ് അക്തര്‍

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജത്തിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയിബ് അക്തര്‍. ട്വിറ്ററിലൂടെയാണ് അക്തര്‍ പ്രതികരണവുമായെത്തിയത്. കൊഹ്‌ലിയെ മാത്രം ആശ്രയിച്ച് ബാറ്റിംഗ് നിലനിര്‍ത്തരുതെന്നും മറ്റുള്ളവരും തങ്ങളുടെ പ്രകടനം പുറത്തിറക്കണമെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യ ശക്തമായി തന്നെ പരമ്പരയില്‍ തിരിച്ചു വരുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ കൊഹ്‌ലി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ കൊഹ്‌ലി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

Top