ന്യൂസീലൻഡിന് താക്കിതുമായി ഷൊഐബ് അക്തർ

പാകിസ്താൻ ക്രിക്കറ്റ് ടീമിന് അവസാന താക്കീത് നൽകിയ ന്യൂസീലൻഡിനെ വിമർശിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ. തങ്ങൾ പണത്തിനായി ബുദ്ധിമുട്ടുകയല്ലെന്നും ന്യൂസീലൻഡിനെ തങ്ങൾക്ക് ആവശ്യമില്ലെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു അക്തറിൻ്റെ പ്രതികരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനായിരുന്നു ന്യൂസീലൻഡ് സർക്കാർ പാക് താരങ്ങൾക്ക് താക്കീത് നൽകിയത്.

ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു.

Top