ഋഷഭ് പന്ത് അല്പം ഭാരം കുറച്ചാൽ മോഡലാകാൻ കഴിയുമെന്ന് ഷൊഐബ് അക്തർ

ന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ പന്തിന് മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിന്റെ പ്രതികരണം.

“ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരത്തിൽ ഒറ്റക്ക് ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുത്തു. പക്ഷേ, അയാൾക്ക് അല്പം ഭാരക്കൂടുതലുണ്ട്. അയാൾ അത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണ്. അയാൾക്ക് ഒരു മോഡലാവാൻ കഴിയും. കോടികൾ നേടാം. കാരണം, ഇന്ത്യയിൽ ഒരാൾ സൂപ്പർ സ്റ്റാർ ആയാൽ അയാളിൽ ഒരുപാട് നിക്ഷേപങ്ങളുണ്ടാവും.”- അക്തർ പറഞ്ഞു.

Top