ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥ; എംടി രമേശ്

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥയെന്ന് ബിജെപി നേതാവ് എംടി രമേശ്. അറസ്റ്റ് ഭയന്ന് ആശുപത്രിവാസം സ്വീകരിക്കുന്നത് സിപിഎമ്മിന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

Top